മെഡിക്കല്‍ പൊതുപരീക്ഷ: ആദ്യപരീക്ഷ 2012 മെയ് 13-ന്

>> Saturday, November 5, 2011

മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷയുടെ സിലബസ് പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ.) യുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് സിലബസ് പ്രസിദ്ധപ്പെടുത്തിയത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിലെ സിലബസ്സാണ് പ്രസിദ്ധീകരിച്ചത്. അടുത്തവര്‍ഷം മെയ് 13-നാണ് പൊതുപ്രവേശനപരീക്ഷ നടത്തുകയെന്ന് എം.സി.ഐ. സെക്രട്ടറി ഡോ. സംഗീത ശര്‍മ അറിയിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും പരിഷ്‌കരിക്കാനും ലക്ഷ്യമിട്ടാണ് എം.സി.ഐ. അഖിലേന്ത്യാതലത്തില്‍ ഒറ്റപ്പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. ആദ്യത്തെ പരീക്ഷയാണ് മെയ് 13-ന് നടക്കുന്നത്. ഇതോടെ സംസ്ഥാനാടിസ്ഥാനത്തില്‍ ഇപ്പോള്‍ നടക്കുന്ന മെഡിക്കല്‍ പ്രവേശനപരീക്ഷകളെല്ലാം അസാധുവാകും. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ക്കും ഇതോടെ വിരാമമാകുമെന്നാണ് പ്രതീക്ഷ. സിലബസ് ഇവിടെ നിന്നോ www. mciindia.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും.

1 comments:

praveensuresh veliyath December 18, 2011 at 9:05 PM  

ARUM COMMENT CHEYDILLA.ADUKONDU.JUST JOKING.